Wednesday, December 9, 2009

പ്രിയ സുഹ്രൃത്തുക്കളെ,
കൊല്ലം ജില്ല ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് ട്രയിനിങ് തീരുകയാണ്. നിങ്ങളുടെ വിലയേറിയ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാന്‍ തയ്യാറാകണമെന്ന് ഞാ‍ന്‍ അഭ്യര്‍ഥിക്കുന്നു.
എസ്സ്. ആര്‍ ജി. ട്രെയിനിങ്ങിന്റെ പരിമിതികള്‍
മൊഡ്യൂളിലെ പ്രശ്നങ്ങള്‍
ട്രയിനര്‍ എന്ന നിലയില്‍ അനുഭവിച്ച പ്രയാസങ്ങള്‍
അധ്യാപകരുടെ പ്രതികരണം
ഇനിയുള്ള ട്രയിനിങ്ങിനുള്ള നിര്‍ദ്ദേശങ്ങള്‍
മുതലായകാര്യങ്ങള്‍ പ്രതികരിക്കണമെന്ന് താല്പര്യപ്പെടുന്നു.
ബൈജു. എന്‍
ജി.എച്ച്.എസ്സ്.എസ്സ്., നാവായിക്കുളം
തിരുവനന്തപുരം. ജില്ല
പിന്‍: 695603
email: baijunavaikulam@gmail.com

Monday, December 7, 2009

നിലച്ചവാച്ച് -ബാലചന്ദ്രന്‍ ചുള്ളിക്കാട്

അദ്ധ്യാപകപരിശീലനത്തിന്റെ ഭാഗമായുള്ള ചര്‍ച്ചയ്ക്കായി ചുള്ളിക്കാടിന്റെ ‘നിലച്ച വാച്ച്‘ കൊടുക്കുന്നു

നിലച്ചവാച്ച്
ഇന്നലെരാത്രി എന്റെവാച്ച് നിലച്ചുപോയി
ക്ലാവു പിടിച്ച ഒരു ഹൃദയം
ഇനി എന്റെ കൈത്തണ്ടയില്‍ സ്പന്ദിക്കില്ല

അനുജത്തിയ്ക്ക് ജനിക്കാന്‍ നിമിഷം കൊടുത്തതും
മുത്തശ്ശിയ്ക്ക് മരിക്കാന്‍ മുഹൂര്‍ത്തം കുറിച്ചതും
ഈ വച്ചു തന്നെ
ജാതകത്തിന്റെ കാരണവും
ജീവിതത്തിന്റെ വ്യാകരണവും
ഈ വാച്ചു തന്നെ
നിദ്രയ്ക്കു മുന്‍പ് കാതോര്‍ക്കുമ്പോള്‍
ഈ വാച്ചില്‍ നിന്നും ഇണയുടെ കിതപ്പു കേള്‍ക്കാം
വെടികൊണ്ട പക്ഷിയുടെ ചിറകടി കേള്‍ക്കാം

ഇരുളിലും തിളങ്ങുന്ന പച്ചസൂചികള്‍ക്ക്
അന്യഗൃഹങ്ങളുമായുള്ള അവിശുദ്ധബന്ധമോര്‍ത്ത്
ഞാന്‍ അദ്ഭുതപ്പെട്ടിട്ടുണ്ട്

ടിക് ടിക്-ടിക് ടിക്
അടിമകള്‍ കല്ലുകൊത്തുന്ന ശബ്ദം
യാഗാശ്വങ്ങളുടെ കുളമ്പൊച്ച
ദിഗ്‌വിജയികളുടെ രക്തസ്നാതമായ ശാന്തിമന്ത്രം
പ്രവാചകരുടെ ഹതാശമായ നാഡീസ്പന്ദം
ടിക് ടിക്-ടിക് ടിക്
ഉത്തരം കിട്ടാത്ത മഴകളിലൂടെ
അഭയാര്‍ത്ഥികളുടെ കാലൊച്ച
മരണത്തിലൂടെ വിജയത്തിലേയ്ക്ക്
ചാവേര്‍പ്പടയുടെ സ്വപ്നാടനം
കീഴടക്കപ്പെട്ട ജീവിതത്തിന്
ശത്രുസേനയുടെ കാവല്‍ത്താളം

സമയമായില്ല പോലും !
സമയമായില്ല പോലും !
മെലിഞ്ഞസൂചികള്‍ കൂട്ടിമുട്ടുമ്പോള്‍
ജനതയെ തൂക്കാന്‍ വിധിച്ച്
കോടതി പിരിയുന്നു

ഞാനിനി സമയത്തിന്റെ
വാദിയോ പ്രതിയോ അല്ല
ഇന്നലെ രാത്രി എന്റെ വാച്ച്
നിലച്ചുപോയി

Sunday, December 6, 2009

അദ്ധ്യാപകപരിശീലനം

അദ്ധ്യാപകപരിശീലനം തിരുവനന്തപുരം
സ്ഥലം : ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മണക്കാട്
വിഷയവിദഗ്ദ്ധര്‍

ഡിസംബര്‍ 7, 2009 രാവിലെ 11 ന്
കമ്പ്യൂട്ടറും മലയാളവും : വിമല്‍ ജോസഫ് , SPACE തിരുവനന്തപുരം

ഡിസംബര്‍ 8, 2009 ഉച്ചയ്ക്ക് 2 ന്
കൌമാരവിദ്യാഭ്യാസം : സോണി ജോസ് , ലയോള കോളേജ് തിരുവനന്തപുരം

ഡിസംബര്‍ 9, 2009 രാവിലെ 11 ന്
ആധുനികോത്തരമലയാളകവിത : ഡോ. സി ആര്‍ പ്രസാദ് , കേരള യൂണിവേഴ്സിറ്റി ക്യാമ്പസ്, കാര്യവട്ടം

Thursday, December 3, 2009

നെരൂദ -ഹൈപ്പര്‍ ലിങ്ക്


ഹൈപ്പര്‍ ലിങ്ക് ഫയല്‍ നല്‍കിയിട്ടുള്ള ചില സിഡികളില്‍ ശരിയായി റൈറ്റ് ആയിട്ടില്ല എന്നുള്ളതിനാല്‍ ആ ഫയല്‍ ഡൌണ്‍ലോഡുന്നതിനായി ഗൂഗിള്‍ ഗ്ര്രൂപ്പില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അവിടെ നിന്നും അതു ഡൌണ്‍ ലോഡ് ചെയ്തെടുക്കാവുന്നതാണ്..

ലിങ്ക്
http://groups.google.com/group/srgmalayalam

മലയാളം വീഡിയോ
http://www.youtube.com/watch?v=AeJW7ANpTC4
ഇംഗ്ലീഷ് വെര്‍ഷന്‍
http://www.youtube.com/watch?v=00oapq5eg88&feature=related

അപ്‌ലോഡ് ചെയ്തിട്ടുള്ള മറ്റു ഫയലുകള്‍
1. അദ്ധ്യാപകരുടെ ലിസ്റ്റ്
2. പുതിയ കവിതകള്‍

Wednesday, December 2, 2009

സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് (മലയാളം)

2009 നവംബര്‍ 30, ഡിസംബര്‍ 1, 2 തിയതികളില്‍ തിരുവനന്തപുരത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് & ഡിസാസ്റ്റര്‍ മാനേജുമെന്റു് ഓഫീസ് ഹാളില്‍ വച്ചു നടന്ന ഹയര്‍ സെക്കണ്ടറി മലയാളം സംസ്ഥാനതല റിസോഴ്സ് അദ്ധ്യാപകരുടെ പരിശീലനത്തിന്റെ ഭാഗമായി രൂപം നല്‍കിയ ബ്ലോഗ്.

ഗ്രൂപ്പിന്റെ ഇ- മെയില്‍ വിലാസം
srgmalayalam@gmail.com

ഗൂഗിള്‍ ഗ്രൂപ്പ് വിലാസം
http://groups.google.com/group/srgmalayalam

ഗൂഗിള്‍ ഗ്രൂപ്പിന്റെ ഇ മെയില്‍ വിലാസം
srgmalayalam@googlegroups.com